കൊടുങ്ങല്ലൂർ: 1891ലെ മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിൽ തദ്ദേശീയർക്ക് സർക്കാർ നിയമനങ്ങളിൽ അവസരം വേണമെന്നാവശ്യപ്പെട്ട് പതിനായിരത്തിലധികം പേർ ഒപ്പിട്ട് അന്നത്തെ രാജാവിന് ഹർജി സമർപ്പിക്കാൻ മുന്നിട്ട് നിൽക്കുകയും പിന്നീട് എസ്.എൻ.ഡി.പി യോഗം എന്ന പ്രസ്ഥാനത്തിന് രൂപം നൽകി യോഗത്തിന്റെ ആദ്യ ഉപാദ്ധ്യക്ഷനായി നിലകൊണ്ട് കേരള പൊതുസമൂഹത്തെ ചലിപ്പിക്കാൻ നേതൃത്വം നൽകിയ ഡോ. പല്പുവിനെ പുതുതലമുറക്ക് പരിചയപ്പെടുത്താൻ അദ്ദേഹത്തിന്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ശ്രീനാരയണ ദർശനവേദി യോഗം ആവശ്യപ്പെട്ടു. ഡോ. പല്പുവിന്റെ 159-ാമത് ജന്മദിനത്തോടനുബന്ധിച്ച് ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ ടി.കെ. സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. സി.എസ്. തിലകൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. എൻ.ബി. അജിതൻ, പി.വി. സജീവ്കുമാർ, പി.കെ. മുരുകൻ, ദിനേശ്‌ലാൽ, വി.ഐ. ശിവരാമൻ, സി.വി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.