നഗരസഭ 13-ാം വാർഡിൽ ആരംഭിച്ച കുടുംബശ്രീ ഫെസ്റ്റ ഫുഡ്‌സ് കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: നഗരസഭ പതിമൂന്നാം വാർഡിൽ പള്ളത്ത്കാട് പ്രദേശത്ത് കുടുംബശ്രീ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഫെസ്റ്റ ഫുഡ്‌സ് സ്ഥാപനം നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ ആദ്യ വിൽപ്പന നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി തിലകൻ, വൈസ് ചെയർപേഴ്‌സൺ ആരിഫ ശങ്കരൻകുട്ടി, മെമ്പർ രാധാദേവി ശിവദാസൻ, എ.ഡി.എസ് ചെയർപേഴ്‌സൺ ഖൈറുന്നിസ, സെക്രട്ടറി നാദിയ അനൂപ് എന്നിവർ സംസാരിച്ചു.