1

വടക്കാഞ്ചേരി: മൂന്നു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ കലോത്സത്തിന് ആറ്റൂർ അറഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തുടക്കം. കലോത്സവങ്ങൾ തികച്ചും വ്യത്യസ്തവും കാലോചിതവുമാണെന്ന് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ലഹരിക്കെതിരെ ഒപ്പുശേഖരണവുമായാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

130 സ്‌കൂളുകളിൽ നിന്നായി ഏഴായിരം വിദ്യാർത്ഥികൾ 155 ഇനങ്ങളിലായി 25 വേദികളിൽ മാറ്റുരക്കും. ചടങ്ങിൽ സഹോദയ പ്രസിഡന്റ് അഖില ജയചന്ദ്രൻ അദ്ധ്യക്ഷയായി. നടൻ ജയരാജ് വാര്യർ മുഖ്യാതിഥിയായി. അറഫ സ്‌കൂൾ ജനറൽ മാനേജർ കെ.എസ്. ഹംസ, പ്രിൻസിപ്പൽ വസന്ത മാധവൻ എന്നിവർ പങ്കെടുത്തു.