മേലൂർ: കുന്നപ്പിള്ളിയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷം. നിരവധി നായകൾ രാവും പകലും ഇവിടെ അലഞ്ഞു തിരിയുന്നുണ്ട്. വീടുകളിലെത്തി വളർത്തു കോഴികളെ കൊന്നു ഭക്ഷിക്കുകയും ചെയ്യുന്നു. കണക്കശ്ശേരി അജയന്റെ 30 നാടൻ കോഴികളെ നായക്കൂട്ടം ആക്രമിച്ച് വകവരുത്തി. പല വീടുകളിലും ആടുകളെയും ഇവ ആക്രമിച്ചു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടലുകളുണ്ടായില്ലെന്ന് പറയുന്നു.