തൃശൂർ: പൊതുവിപണയിൽ അരിവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാര ശാലകളിൽ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമാണ് വകുപ്പിന്റെ നടപടി. ജില്ലയിൽ 39 പൊതുവിപണി കേന്ദ്രങ്ങളും 16 റേഷൻകടകളും താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം നൽകി. വിപണിയിൽ തുടർന്നും ഫുഡ് സേഫ്ടി ഉദ്യോഗസ്ഥരുടെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും സഹകരണത്തോടെ പരിശോധനകൾ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു.