പാവറട്ടി: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ മുല്ലശ്ശേരി ഈസ്റ്റ് ശാഖയിൽ തുലാമാസ ചതയദിനം ആചരിച്ചു. ഗുരുദേവ കീർത്തനാലാപനവും അന്നദാനവും നടന്നു. പരിപാടികൾക്ക് ശാഖാ സെക്രട്ടറി വിജയൻ വെളിവാലത്ത്, പ്രസിഡന്റ് ബാബുരാജ് പൊറൈക്കാട്ട്, ബാലൻ ചൂണ്ടപുരയ്ക്കൽ, ഭരതൻ പാണ്ടിയത്ത്, ദാമോദരൻ, കോമളം ആരോമുണ്ണി, ബീനാ വിജയൻ, ശ്രീനിവാസൻ, അനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.