ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടപ്പുര പാതയിൽ ഗ്രാനൈറ്റ് വിരിക്കുന്നു. കിഴക്കേ നടപ്പുരയിൽ സത്രം ഗേറ്റ് മുതൽ ദേവസ്വം പുസ്തകശാലയ്ക്ക് സമീപം വരെയുള്ള ഭാഗത്ത് പത്ത് മീറ്റർ വീതിയിലാണ് ഗ്രാനൈറ്റ് വിരിക്കുന്നത്. പറവൂർ സ്വദേശി ദിലീപാണ് ഗുരുവായൂരപ്പന് നടപുര ഗ്രാനൈറ്റ് വിരിച്ച് സമർപ്പിക്കുന്നത്. ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.