 
തൃശൂർ: നിർമ്മിതി കേന്ദ്ര എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) ഏഴാം സംസ്ഥാന സമ്മേളനം ആറിന് നടക്കുമെന്ന് ഭാരവാഹികൾ. ശൂർ പി.ഡബ്‌ളിയു.ഡി റെസ്റ്റ് ഹൗസിൽ ചേരുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജയൻ ബാബു അദ്ധ്യക്ഷനാകും.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. ഷാജൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ കുമാർ, സ്വാഗത സംഘം ചെയർമാൻ എ. സിയാവുദ്ദീൻ, ജനറൽ കൺവീനർ ടി.ജി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.