തൃപ്രയാർ: വലപ്പാട് ഉപജില്ലാ കായികമേള സമാപിച്ചു. 197 പോയിന്റോടെ ഏങ്ങണ്ടിയൂർ സെന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. 132 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ് തളിക്കുളം രണ്ടാം സ്ഥാനവും, 123 പോയിന്റുമായി ജി.എഫ്.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് സമ്മാനദാനം നിർവഹിച്ചു. വലപ്പാട് എ.ഇ.ഒ മുഹമ്മദ് എം. അഷറഫ്, ടി.വി. വിനോദ്, കെ.എസ്. ദീപൻ, എ.എ. ജാഫർ, പ്രേംകുമാർ, ബിജു ആന്റണി എന്നിവർ സംസാരിച്ചു. എൽ.പി വിഭാഗത്തിൽ ജി.യു.പി.എസ് പെരിഞ്ഞനം ഒന്നാം സ്ഥാനം നേടി. കിഡ്‌സ് വിഭാഗത്തിൽ നാട്ടിക ഈസ്റ്റ് യു.പിക്കാണ് ഒന്നാം സ്ഥാനം. യു.പി കിഡ്‌സ് വിഭാഗത്തിൽ ഏങ്ങണ്ടിയൂർ സെന്റ്‌ തോമസ് ഒന്നാമതെത്തി.