1

തൃശൂർ : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇന്ന് മിണാലൂരിൽ. വടക്കാഞ്ചേരി നഗരസഭ മിണാലൂർ വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയബാലന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് മിണാലൂർ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കെ.സുധാകരൻ എം.പി പ്രസംഗിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിക്കും.