president-

ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും പഴനിയിലേക്ക് മെമു സർവീസ് തുടങ്ങണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (കോൺഗ്രസ് ) പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നിന്നും വൈകീട്ട് 5ന് തൃശൂരിലേയ്ക്ക് സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പൊതുയോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.യദീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. പി.ടി അജയ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ശശി വാറനാട്ട്, അരവിന്ദൻ പല്ലത്, ശിവൻ പാലിയത്, നിഖിൽ ജി കൃഷ്ണൻ, രഞ്ജിത് പാലിയത്, എൻ. രാജു, ഇ. രമേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.എ.ഗോപപ്രതാപൻ ( പ്രസിഡന്റ്), ഇ.രമേഷ് ( ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.