ആദ്യ സംഭാവന സ്വീകരണം പൂർവ വിദ്യാർത്ഥികളായ ഓസ്റ്റിൻ കുരിയാപ്പിള്ളി വിനോജ് കുരിശിങ്കൽ എന്നിവരിൽ നിന്നും വി.ആർ. സുനിൽകുമാർ എം.എൽ.എ ഏറ്റുവാങ്ങുന്നു.
കൊടുങ്ങല്ലൂർ: സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യ സംഭാവന സ്വീകരണം കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥികളായ വിനോജ് കുരിശിങ്കലും ഓസ്റ്റിൻ കുരിയാപ്പിള്ളിയും ചേർന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എക്ക് സംഭാവന നൽകി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ അദ്ധ്യക്ഷയായി. ജനറൽ കൺവീനർ സിസ്റ്റർ ഡെയ്‌സി, കെ.എസ്. കൈസാബ്, ഷീല പണിക്കശ്ശേരി, വി.എം. ജോണി, വത്സല ടീച്ചർ, വി.എസ്. ദിനൽ, ഫ്രാൻസിസ് ബേക്കൺ, കെ.ജെ. ഷീല, ഷിഹാബുദ്ദീൻ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.