news-photo-

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ നവീകരിച്ച ഉരൽപ്പുരയുടെ സമർപ്പണം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് നിർവഹിച്ചു. ഗുരുവായൂരപ്പന് നിവേദിക്കാനുള്ള അപ്പം, പായസം തുടങ്ങിയവയ്ക്കുള്ള അരികുത്തി തയ്യാറാക്കുന്ന സ്ഥലമായ ഉരൽപ്പുര 17 ലക്ഷം രൂപ ചെലവിട്ട് മികച്ച സൗകര്യങ്ങളോടെയാണ് ദേവസ്വം നവീകരിച്ചത്. അരി സൂക്ഷിക്കാൻ പുത്തൻ കലവറ, അരി ചാക്കുകൾ അടുക്കി വെയ്ക്കാൻ ഷെൽഫുകൾ, ജീവനക്കാർക്ക് വിശ്രമമുറിയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ് കുമാർ, ദേവസ്വം ചീഫ് എൻജീനിയർ എം.വി രാജൻ തുടങ്ങിയവർ സന്നിഹിതരായി.