sangamam

നന്തിപുലം: ക്ഷീര വികസന വകുപ്പിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾ, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരൻ, കെ.എം.ബാബുരാജ്, പ്രിൻസൺ തയ്യാലക്കൽ തുടങ്ങിയവരും, ജില്ല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ എന്നിവയും നടന്നു.