കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമിതിയായ അക്ഷര കൈരളിയിലെ കാർഷിക വിഭാഗമായ തളിർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറി കൃഷി വികസന പദ്ധതിക്ക് തുടക്കമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ 78 വിദ്യാലയങ്ങളിലേക്ക് 50 ചട്ടികളും, പച്ചക്കറിത്തൈകളും വളവുമാണ് നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കും കൃഷി വകുപ്പ് പരിശീലനം നൽകിയിരുന്നു. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം കൂളിമുട്ടം എ.എം.യു.പി സ്‌കൂളിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക അജിത ടീച്ചർ, മാനേജർ പി.എം. അബ്ദുൾ മജീദ്, സൂരജ് മാസ്റ്റർ, കദീജ ടീച്ചർ, ബിൻസി ടീച്ചർ, ഗ്രീഷ്മ ടീച്ചർ, ഫൗസിയ ടീച്ചർ, സുമയ്യ ടീച്ചർ, മെഹറൂഫ് പെരുന്തറ എന്നിവർ സംസാരിച്ചു.