1
കു​ന്നം​കു​ള​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​വ​ന്യു​ ​ജി​ല്ല​ാ ശാ​സ്ത്ര​മേ​ള​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടിയ ​കൊ​ടു​ങ്ങ​ലൂ​ർ​ ​പി.​ബി.​എം.ജി.​എ​ച്ച്.​എ​സ.്എ​സ് ടീമിന് മന്ത്രി കെ. രാജൻ ട്രോഫി കൈമാറുന്നു.

കുന്നംകുളം: കുന്നംകുളത്ത് നടന്ന ദ്വിദിന റവന്യൂ ജില്ലാ ശാസ്ത്രമേളയിലെ വാശിയേറിയ മത്സരത്തിൽ 259 പോയിന്റുകൾ നേടി പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂൾ അഗ്രിഗേറ്റ് സ്‌കൂൾ ചാമ്പ്യനായി. തൊട്ടുപിറകിൽ 233 പോയിന്റ് നേടി മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 214 പോയിന്റ് നേടി പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും കൈക്കലാക്കി. ഓവറാൾ സബ് ഡിസ്ട്രിക്ട് ചാമ്പ്യന്മാരായി 985 പോയിന്റ് നേടി കൊടുങ്ങല്ലൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് 947 പോയിന്റുമായി തൃശൂർ ഈസ്റ്റും മൂന്നാം സ്ഥാനം 926 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ലയും നേടി. വിജയികൾക്കുള്ള സമ്മാനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.

സയൻസ്

കൊടുങ്ങല്ലൂർ -78

തൃശൂർ വെസ്റ്റ് -58

കുന്നംകുളം -54

ഗണിതം

കൊടുങ്ങല്ലൂർ -224

തൃശൂർ ഈസ്റ്റ് -206

വെസ്റ്റ് -192

സോഷ്യൽ സയൻസ്

തൃശൂർ ഈസ്റ്റ് -98

മാള -89

ഇരിഞ്ഞാലക്കുട -71

പ്രവർത്തിപരിചയം

ഇരിഞ്ഞാലക്കുട -549

കൊടുങ്ങല്ലൂർ -535

തൃശൂർ ഈസ്റ്റ് -491

ഐടി മേള

തൃശൂർ ഈസ്റ്റ് -107

ഇരിഞ്ഞാലക്കുട -89

കൊടുങ്ങല്ലൂർ -81

ഓവറോൾ സബ് ഡിസ്ട്രിക്ട് ചാമ്പ്യൻ

കൊടുങ്ങല്ലൂർ -985

തൃശൂർ ഈസ്റ്റ് -947

ഇരിഞ്ഞാലക്കുട -926

അഗ്രിഗേറ്റ് സ്കൂൾ ചാമ്പ്യൻ

1 .എച്ച് എസ് എസ് പനങ്ങാട് -259

2.എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ -233

3.സെൻറ് ജോസഫ് എച്ച് എസ് എസ് പാവറട്ടി -214