തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സർക്കാറിനെതിരെ കാലിക്കലവുമേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം. തൃശൂർ അമ്പാടി ലെയിനിലെ ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധം കോർപറേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് അദ്ധ്യക്ഷനായി. ലീഗ് ജില്ലാ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, കെ.കെ. സക്കരിയ, എ.വി. അലി, സാബിർ കടങ്ങോട്, എ.വി. സജീർ, ഷെബീർ പാറമ്മൽ, ആർ.വി. ബക്കർ, പി.ജെ. ജെഫീക്ക്, അസീസ് മന്ദലാംകുന്ന് പ്രസംഗിച്ചു.