
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രന് സമ്മാനിക്കും. കർണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ശ്രീ ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.