devaswam

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പറുടെ ആത്മഹത്യയിലും ദേവസ്വം നിയമനങ്ങളിലെ അഴിമതിയിലും പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബി.ജെ.പി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളവർമ്മ കോളേജിലെ നിയമനത്തിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ദേവസ്വം മെമ്പർ ആത്മഹത്യ ചെയ്തതെന്നും ദേവസ്വം ബോർഡിൽ വൻ അഴിമതിയാണ് നിയമനങ്ങളിൽ നടക്കുന്നതെന്നും അനീഷ് കുമാർ കുറ്റപ്പെടുത്തി.