
ഗുരുവായൂർ: ആർ.എസ്.എസിന്റെ ഉച്ഛിഷ്ടം തിന്ന് സംസ്ഥാന സർക്കാരിന്റെ മെക്കിട്ട് കയറാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് എം.എം.മണി. സി.പി.എം തൈക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഫാസിൽ രക്തസാക്ഷിത്വ ദിന പൊതുസമ്മേളനം ചൊവ്വല്ലൂർപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനെതിരെ ഉപജാപം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി എം.എ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ.വിജയൻ, ടി.വി.ഹരിദാസ്, ഉഷ പ്രഭുകുമാർ, വി.എൻ.സുർജിത്, വി.ജി.സുബ്രഹ്മണ്യൻ, സി.കെ.സദാനന്ദൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണം മുൻ എം.എൽ.എ കെ.വി.അബ്ദുർ ഖാദർ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ഉദ്ഘാടനം ചെയ്തു.