തൃപ്രയാർ: പന്ത്രണ്ടാം കല്ലിന് സമീപം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ചേറ്റുവ സ്വദേശികളായ രായം മരയ്ക്കാർ വീട്ടിൽ ബിലാൽ (19), അമ്പലത്തുവീട്ടിൽ നാസിം(19), പാവറട്ടി തിരുനെല്ലൂർ സ്വദേശി പണിക്കവീട്ടിൽ ആഷിക് (19) എന്നിവർക്കാണ് പരിക്ക്. തൃപ്രയാർ ആക്ട്‌സ് പ്രവർത്തകർ ഇവരെ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.