l

ചേർപ്പ്: വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം 7, 8, 9, 10 തീയതികളിൽ അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ, അമ്മാടം ജി.എൽ.പി സ്‌കൂളുകളിൽ നടക്കും. ഏഴിന് രാവിലെ 11.30ന് ചേർപ്പ് എ.ഇ.ഒ: എം.വി. സുനിൽകുമാർ പതാക ഉയർത്തും. തുടർന്ന് മന്ത്രി കെ. രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനാകും.

പുതുക്കാട് നിയോജക മണ്ഡലം എം.എൽ.എ: കെ.കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാകും. നാലുദിവസങ്ങളിലായി നടക്കുന്ന മത്സരം പത്തിന് വൈകീട്ട് 4.30ന് സമാപിക്കും. സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷയാകും.

ഉപജില്ലയിലെ 96 സ്കൂളുകളിൽ നിന്ന് 3000 ത്തോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എ.ഇ.ഒ: എം.വി. സുനിൽ കുമാർ, പ്രിൻസിപ്പൽമാരായ റ്റോബി തോമസ്, സ്റ്റെയിനി ചാക്കോ,ടോണി തോമസ്, പാറളം പഞ്ചായത്ത് അംഗംജൂബി മാത്യൂ ,സി. എഫ്. ലിജോ എന്നിവർ പങ്കെടുത്തു.