 
വരന്തരപ്പിള്ളി: പഞ്ചായത്ത് കേരളോത്സവം 2022 ആരംഭിച്ചു. ഉദ്ഘാടനം പുലിക്കണ്ണി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ റോസ്ലി തോമസ്, മറ്റ് അംഗങ്ങൾ കലാകായിക താരങ്ങൾ എന്നിവർ പങ്കെടുത്തു.