1

അകമല ധർമ്മശാസ്താ ക്ഷേത്രത്തിൽ സോപാനം പിച്ചള പൊതിയുന്ന ശിൽപ്പിക്ക് എം.എസ്. രാഘവൻ മാസ്റ്റർ പണം കൈമാറുന്നു.

വടക്കാഞ്ചേരി: അകമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സോപാനം പിച്ചള്ള പൊതിയുന്നു. അയ്യപ്പ ഭക്തനും ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റുമായ പൂക്കുന്നത്ത് സേതുമാധവനാണ് വഴിപാടായി സോപാനം പിച്ചള പൊതിയുന്നത്. സോപാനം നിർമ്മിക്കുന്നതിനായുള്ള പണ കൈമാറ്റം ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ ശിൽപ്പിക്ക് കൈമാറി. വൈസ് പ്രസിഡന്റ് സേതുമാധവൻ പൂക്കുന്നത്ത്, സെക്രട്ടറി ടി.എൻ. സുകുമാരൻ എന്നിവർ പങ്കെടുത്തു. മണ്ഡലകാലത്തിന് മുന്നോടിയായി സോപാനം പിച്ചള പൊതിഞ്ഞ് ഭഗവാന് സമർപ്പിക്കും.