വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ 31-ാംം ഡിവിഷനിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പിണറായിയുടെ ദുർഭരണത്തിന് എതിരായ വിധിയെഴുത്താകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, സി.വി. കുര്യാക്കോസ്, ജിജോ കുര്യൻ, എൻ.എ. സാബു, എൻ.ആർ. രാധാകൃഷ്ണൻ, പി.ജി. ജയദീപ്. പി.മുരളി, കെ.ടി. ജോയ്, സ്ഥാനാർത്ഥി ഉദയ ബാലൻ എന്നിവർ പ്രസംഗിച്ചു.