തൃശൂർ: ഗുരുവായൂർ ഏകാദശി എന്ന് ആചരിക്കണമെന്ന് തർക്കവിഷയമായ സാഹചര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ. സതീശ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഗീതാ ജയന്തി കൂടിയായ ഡിസംബർ നാലിന് ആണ് ഏകാദശി ആചരിക്കപ്പെടേണ്ടതെന്ന് ജ്യോതിഷ പണ്ഡിതർ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിട്ടും ഡിസംബർ മൂന്നിന് നടത്താനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.