ചാലക്കുടി: പീലാർമുഴി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറിയും കേന്ദ്ര റബ്ബർ ബോർഡ് വൈസ് ചെയർമാനുമായ കെ.എ. ഉണ്ണിക്കൃഷ്ണന് സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് പ്രസീത കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി മഹിളാമണി സലീന്ദ്രൻ, സി.എൻ. സജീവൻ, സജിത രവി, പി.കെ. പത്മനാഭൻ, സി.എൻ. ഷാജി, സരോജ ഷാജി എന്നിവർ പ്രസംഗിച്ചു.