court

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് ചാവക്കാട് കോടതിയിലെ അഭിഭാഷകരുടെ വക വിളക്കാഘോഷം നടക്കും. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വക വിളക്കാഘോഷമായിരുന്നു. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തിൽ മേളം അകമ്പടിയായി. കൊമ്പൻ ഇന്ദ്രസെൻ കോലമേന്തി. കൊമ്പന്മാരായ ദാമോദർദാസും മാധവൻകുട്ടിയും പറ്റാനകളായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക വാദനം അകമ്പടിയായി. നാളെ ഗുരുവായൂരിലെ വ്യാപാരികളുടെ വകയാണ് വിളക്കാഘോഷം.