ചാലക്കുടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി 2023-24 കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. അഞ്ഞൂറോളം കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും ലഭിച്ച വിവിധ നിർദ്ദേശങ്ങളും ആവശ്യങ്ങളും ക്രോഡീകരിച്ച്, എ.ഡി.എസ് തലത്തിലും സി.ഡി.എസ് തലത്തിലും ചർച്ച ചെയ്ത് തയ്യാറാക്കിയ പദ്ധതിയാണ് സമർപ്പിച്ചത്. ഭവന പദ്ധതി, കൃഷി അനുബന്ധ പദ്ധതികൾ, മൃഗസംരക്ഷണം, വിവിധ സംരംഭങ്ങൾ, സഹായ പദ്ധതികൾ, പരിശീലനങ്ങൾ, അടിസ്ഥാന സൗകര്യവികസനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ തയ്യാറാക്കിത്. അടുത്ത വർഷത്തെ നഗരസഭാ പദ്ധതിയിൽ ഭാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനാണ് ആക്ഷൻ പ്ലാൻ. സി.ഡി.എസ് ചെയർപേഴ്‌സൺ സുബി ഷാജി, നഗരസഭാ ചെയർമാൻ എബി ജോർജിന് പ്ലാൻ കൈമാറി. വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു ചിറയത്ത്, നിത പോൾ, കെ.വി. പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ്, വി.ഒ. പൈലപ്പൻ, സിന്ധു ലോജൂ, സെക്രട്ടറി എം.എസ്. ആകാശ്, ജോമോൾ ബാബു, സിന്ധു ജയരാജ്, ജ്യോതി ആർ. മേനോൻ, നീതു അഭിലാഷ് എന്നിവർ പ്രസംഗിച്ചു.