visit
മുരിങ്ങൂരിലെ റോ വാട്ടർ പമ്പ് ഹൗസ് നിർമ്മാണ സ്ഥലം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സന്ദർശിക്കുന്നു.

കൊരട്ടി: ജൽജീവൻ മിഷന്റ ഭാഗമായി കൊരട്ടി പാറക്കൂട്ടം പ്രദേശത്ത് നിർമ്മാണം നടക്കുന്ന ജലശുദ്ധീകരണ പ്ലാന്റ് , മുരിങ്ങൂരിലെ റോ വാട്ടർ പമ്പ് ഹൗസ് എന്നിവ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. നിർമ്മാണ പരോഗതി വിലയിരുത്തായിരുന്നു സന്ദർശനം. കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിൽ ജലവിതരണം നടത്താൻ 11 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ യൂണിറ്റിന് പ്രതിദിനം ആറ് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിയ്ക്കാനുള്ള ശേഷിയുണ്ട്. പ്ലാന്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എത്രയും വേഗം പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രഹ്മണ്യൻ, റിൻസി രാജേഷ്, കിഫ്ബി നാട്ടിക പ്രൊജക്ട് ഡിവിഷൻ അസിസ്റ്റന്റ് എൻജിനിയർ വി.കെ. അനൂപ്, ലേസൺ ഓഫീസർ തദ്ദേവൂസ്, വി.ഐ. ഷൈൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.