
വടക്കാഞ്ചേരി : കലോത്സവ വേദികൾ കൂട്ടായ്മയുടെ ഇരിപ്പിടമാകണമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു: ആറ്റൂർ അറഫ സ്‌കൂളിൽ നടന്നുവന്നിരുന്ന സി.ബി.എ.എസ്.ഇ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സഹോദയ വൈസ് പ്രസിഡന്റ് എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഹംസ, വസന്തമാവ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു.