charging-

തൃശൂർ: പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകളിലൂടെയും ഹാക്കർമാർ മൊബൈലുകളിലെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നു. ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്ന ഇത്തരം തട്ടിപ്പുകൾക്കായി വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിന്റുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ചാർജിംഗിനായുള്ള യു.എസ്.ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളുമാണ് വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നത്. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡ് ചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു യു.എസ്.ബി കണക്‌ഷൻ ഉപയോഗിക്കും. അല്ലെങ്കിൽ, മാൽവെയർ ബന്ധിതമായ കണക്‌ഷൻ കേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്യും. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് കെണിയിൽ വീഴും.

ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തി വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടും. പാസ്‌വേഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് പണം തട്ടിപ്പ് നടത്തുക.

മൊബൈൽ ഉപയോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. പലരും ഇരയാകുന്നുണ്ടെങ്കിലും ഇതേപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്റെ ചാർജിംഗ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് ഇത്തരം തട്ടിപ്പ് വ്യാപകമായത്. കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം.

തട്ടിപ്പുകൾ പലവഴി

മുൻകരുതലുകൾ:

ജ്യൂസ്ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരം മോഷ്ടിക്കപ്പെട്ടതായി അറിയില്ല. അതിനാൽ ഇത്തരം തട്ടിപ്പിനെക്കുറിച്ച് വ്യാപകമായ ബാേധവത്കരണം ഉണ്ടാകണം.

- സൈബർ പൊലീസ്‌