1

തൃശൂർ: ദാർശനികത നഷ്ടപ്പെടുന്ന സമൂഹത്തിലാണ് അന്ധവിശ്വാസം പെരുകുന്നതെന്നും ഭൗതികമായ ആർത്തിയുടെ പൂർത്തീകരണത്തിനായി വിശ്വാസത്തെ ഉപയോഗിക്കുമ്പോൾ കേവലമായ അനുഷ്ഠാനങ്ങൾ പെരുകുകയും യഥാർത്ഥ ആത്മീയതയും ദൈവവിശ്വാസവും ഇല്ലാതാവുന്നുവെന്നും എഴുത്തുകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
വിശ്വാസവും അന്ധവിശ്വാസവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കലശമലയിലെ ആര്യലോക് അതീന്ദ്രിയ ഗുരുകുല ആശ്രമം അടക്കം 136 ആശ്രമങ്ങളെ ഉൾക്കൊള്ളിച്ച് സദാനന്ദൻ പിള്ള രചിച്ച ഭാരതത്തിലെ പുണ്യാശ്രമങ്ങൾ എന്ന പുസ്തക പ്രകാശനവും സെമിനാർ സമ്മേളനവും കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. അനീഷ് ഇയ്യാൽ അദ്ധ്യക്ഷത വഹിച്ചു. ആര്യമഹർഷി അനുഗ്രഹപ്രഭാഷണം നടത്തി. ഫാ.വർഗീസ് വാഴപ്പള്ളി, കരിം പന്നിത്തടം, ശശി കളരിയേൽ, മഹർഷി ശ്രീകുമാർ, ചന്ദ്രശേഖരൻ, സദാനന്ദൻ പിള്ള, ആര്യനാമിക, ബാലചന്ദ്രൻ വടാശ്ശേരി എന്നിവർ സംസാരിച്ചു.