തൃശൂർ : സംസ്ഥാന സ്‌കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തൃശൂരിൽ തുടക്കമാകും. സ്‌പോർട്‌സ് കൗൺസിൽ അക്വാട്ടിക് കോംപ്ലക്‌സിൽ നടക്കുന്ന സംസ്ഥാന തല മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ നിർവഹിക്കും. ഈ മാസം 10 വരെ നടക്കുന്ന അക്വാട്ടിക് മത്സരങ്ങളിൽ 1500ൽപരം കായികതാരങ്ങൾ പങ്കെടുക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരങ്ങൾ. രാവിലെ ഏഴ് മുതൽ മത്സരങ്ങൾ തുടങ്ങും. 14 ജില്ലകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാരാണ് മത്സരത്തിൽ പങ്കെടുക്കുക. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ, സ്‌കൂൾ സ്റ്റേറ്റ് സ്‌പോർട്‌സ് ഓർഗനൈസർ ഹരീഷ് ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.