തൃപ്രയാർ: പ്രവാസ ജീവിതം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നാട്ടിക നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾ ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങൾ പോലും നിയമക്കുരുക്കുകളുടെയും അനധികൃത ട്രേഡ് യൂണിയൻ ഇടപെടലുകളുടെയും ഭീഷണിയിലാണെന്ന് യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. സലിം അദ്ധ്യക്ഷനായി. സെക്രട്ടറി ബാഹുലേയൻ പൊനത്തിൽ, സംസ്ഥാന കമ്മിറ്റി അംഗം മുനീർ എടശ്ശേരി, എം.എം. ഇക്ബാൽ, ഇ.എം. ബഷീർ, ബാബു കുന്നുങ്ങൽ, ഉസ്മാൻ അന്തിക്കാട്, സെയ്ത് മുഹമ്മദ് കൂട്ടുങ്ങൾ, ജയൻ വളവത്ത്, വിത്സൻ പുലിക്കോട്ടിൽ, വി.എ. സലിം, വിത്സൻ പല്ലിശ്ശേരി എന്നിവർ സംസാരിച്ചു.