തൃശൂർ: ഗുരുവായൂർ ഏകാദശി തീയതി സംബന്ധിച്ച് ഭക്തജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വം ബോർഡും ജ്യോതിഷ പണ്ഡിതരും കൂടിയാലോചന നടത്തി ഏക അഭിപ്രായത്തിൽ എത്തണം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന സെമിനാർ ക്ഷേത്ര വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ശബരിമലസ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിനുവേണ്ടി നിലക്കൊണ്ടവരും പരസ്യമായി അഭിപ്രായം പറഞ്ഞവരുമാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഇക്കാര്യത്തിൽ കൂടൽമാണിക്യം ദേവസ്വം ഭക്തജനങ്ങളോട് മാപ്പ് പറയണം.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, പി. സുധാകരൻ, പ്രസാദ് കാക്കശ്ശേരി, മനോഹരി ടീച്ചർ, രാജൻ കുറ്റുമുക്ക്, ഇ.ടി. ബാലൻ, പി. ശശികുമാർ, ഹരി മുള്ളൂർ, സി.ബി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.