കൊടുങ്ങല്ലൂർ: സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി - മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശ്രീനാരായണപുരം മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ശ്രീനാരായണപുരം സെന്ററിൽ നടന്ന മനുഷ്യച്ചങ്ങല ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.ആർ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ സുമതി സുന്ദരൻ, ടി.കെ. സദാനന്ദൻ, പി.ജി. ദിലീപൻ, എം.കെ. തിലകൻ, കെ.പി. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. എക്‌സൈസ്, പൊലീസ്, ഹെൽത്ത് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥന്മാരും നൂറുകണക്കിനാളുകളും മനഷ്യച്ചങ്ങലയിൽ കണ്ണികളായി.