തൃശൂർ: റവന്യു ജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് നടക്കും. രാവിലെ 10ന് ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്‌കൂളിലെ സംഘാടക സമിതി ഓഫീസിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ലോഗോ പ്രകാശനം ചെയ്യും. സംഘാടക സമിതി വർക്കിംഗ് ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് മോഹൻദാസ് ലോഗോ ഏറ്റുവാങ്ങും. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സന്തോഷ് ബോബൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ സംസാരിക്കും.