കൊടുങ്ങല്ലൂർ: രാഷ്ട്ര പുനർനിർമ്മാണത്തിലേർപ്പെട്ട സാമൂഹിക പ്രതിബദ്ധതയുള്ള കേരളത്തിലെ മുസ്‌ലിം വനിതകളിൽ 100 പേരെ തിരഞ്ഞെടുത്തതിൽ ഉൾപ്പെട്ട കെ.എ. കദീജാബിയെ കൊടുങ്ങല്ലൂർ പൗരാവലി അനുമോദിച്ചു. യു.എ.ഇയിലെ മുതിർന്ന ആഗോള നയതന്ത്രജ്ഞ ഡോ. സെറാക്കോ ഉസ്മാനി നയിക്കുന്ന 'റൈസിംഗ് ബിയോണ്ട് ദി സീലിംഗ് 'എന്ന സംഘടനയാണ്

മുസ്‌ലിം വനിതകളെ തിരഞ്ഞെടുത്തത്. വ്യവസായ വകുപ്പിൽ ജുനിയർ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച കദീജാബി വ്യവസായ വകുപ്പിൽ നിന്ന് ജോയിന്റ് ഡയറക്ടറായാണ് വിരമിച്ചത്. ഇപ്പോൾ ആൽഫ പാലിയേറ്റീവ് കെയറിന്റെ മുഴുവൻ സമയ പ്രവർത്തകയാണ്. ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററിൽ നടന്ന ചടങ്ങിൽ സി.എസ്. തിലകൻ അദ്ധ്യക്ഷനായി. സെന്റർ ഭാരവാഹികൾ ചേർന്ന് പൊന്നാട അണിയിച്ചു. ഇ.വി. രമേശൻ, മുജീബ് റഹ്മാൻ, സി.സി. വിപിൻ ചന്ദ്രൻ, അബ്ദുൾ ഖാദർ ഞാവേലിപറമ്പിൽ, പി.കെ. റഹിം, വേണാട്ട് അബ്ദുൾ കരിം, സുരേഷ് ശ്രീധരൻ, പി.എച്ച്. നാസർ എന്നിവർ സംസാരിച്ചു.