കുന്നംകുളം: ഉപജില്ലാ കലോത്സവം നവംബർ 7, 8, 9, 10 തീയതികളിൽ 4 കേന്ദ്രങ്ങളിലായി 9 വേദികളിലായാണ് നടക്കും. 102 വിദ്യാലയങ്ങളിൽ നിന്നായി ആറായിരത്തോളം മത്സാരാർത്ഥികൾ 286 ഇനങ്ങളിൽ പങ്കെടുക്കും. ചിറളയം ബി.സി.ജി.എച്ച്.എസ്, ബി.സി.എൽ.പി, ഹോളി ചൈൽഡ് കോൺവെന്റ്, എം.ജെ.ഡി തുടങ്ങിയ വിദ്യാലയങ്ങളും നഗരസഭാ ലൈബ്രറി ഹാൾ, നഗരസഭ ടൗൺ ഹാളുമാണ് കലോത്സവത്തിന് വേദിയാകുന്നത്. വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം വൈ.എം.സി.എ ഹാളിലാണ് ഒരുക്കിയിരിക്കുന്നത്. നവംബർ 8ന് കാലത്ത് 9.30ന് എ.സി മൊയ്തീൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം നിർവഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എസ്. സിറാജ്, അദ്ധ്യാപകരായ സിസി ഷെറി, കിറ്റോ എന്നിവർ കുന്നംകുളത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.