കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം ചെലവഴിച്ച് വെമ്പല്ലൂർ എസ്.എൻ.കെ.യു.പി സ്‌കൂളിന് നിർമ്മിച്ചു നൽകിയ പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എൻജിനിയർ ആര്യ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് സി.സി. ജയ, വികസനകാര്യം ചെയർമാൻ കെ.എ. അയൂബ്, സൗദാ നാസർ, ഇബ്രാഹിംകുട്ടി, റസിയ, എൻ.പി. കൃഷ്ണകുമാർ, ഇ. രാജി, യു.എം. സുഭാഷിണി ടീച്ചർ, കെ.എം. ഓജൽ, പി.എസ്. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.