അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ മൂന്നിടങ്ങളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. മുതിരപ്പറമ്പൻ ബാലന്റെ പറമ്പിലായിരുന്നു കൂടുതൽ നാശനഷ്ടം. മൂന്ന് വലിയ തെങ്ങുകൾ മറിച്ചിട്ടു. മറ്റു നിരവധി വിളകളും കുത്തിമറിച്ചിട്ടു. മലയോര മേഖലയിൽ കാട്ടനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായിക്കഴിഞ്ഞു. മേഖലയിൽ സൗരോർജ്ജ വേലി പ്രവർത്തിക്കുന്നില്ല. വന്യ മൃഗശല്യ രൂക്ഷമായതിനെ തുടർന്നാണ് ഫെൻസിംഗ് സംവിധാനം ഒരുക്കിയത്.