കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡെന്നീസ് കെ. ആന്റണിയെ നിയോജക മണ്ഡലം പ്രസിഡന്റ് പോൾ ഡേവിസ് പൊന്നാട അണിയിക്കുന്നു.
ചാലക്കുടി: സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് വേണ്ടി നിർമ്മിച്ച ഇൻഡോർ സ്‌റ്റേഡിയം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പോളി ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള ജില്ലാ, സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഡെന്നീസ് കെ. ആന്റണി, അഡ്വ. പി.ഐ. മാത്യു , ജിമ്മി വർഗീസ്, മനോജ് ജോസഫ്, നിക്‌സൻ പൊടുത്വാസ് എന്നിവർ സംസാരിച്ചു.