strike

മലക്കപ്പാറയിൽ തോട്ടം തൊഴിലാളികളുടെ ധർണ യൂണിയൻ പ്രസിഡന്റ് കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് മലക്കപ്പാറ ടീ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ റ്റാറ്റാ ടീ കമ്പനിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യൂണിയൻ പ്രസിഡന്റ് കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ജെനീഷ് പി. ജോസ് അദ്ധ്യക്ഷനായി. എ.ബി. പ്രേംദാസ്, കെ.എസ്. സതീഷ്‌കുമാർ, വി.ജെ. ജോജി, സി.കെ. വിൻസെന്റ്, സെന്തിൽ കുമാർ, ദിനേശ് മൈലാടുംപാറ, പഞ്ചായത്ത് അംഗം സരസ്വതി വിജയാനന്ദ് എന്നിവർ സംസാരിച്ചു.