 
തൃപ്രയാർ: ഡോ. സുഭാഷിണി മഹാദേവൻ എഴുതിയ തുരുത്ത് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ചാക്കോ ഡി. അന്തിക്കാട് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനവും കവിയരങ്ങും നടന്നു. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനായി. കവിയരങ്ങിൽ നിരവധി കവികൾ പങ്കെടുത്തു.
പുസ്തക പ്രകാശനം വി.ആർ. ബാബു, വി.ഡി. പ്രേംപ്രസാദിന് നൽകി നിർവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, എം.ആർ. ദിനേശൻ, മഞ്ജുള അരുണൻ, പി.എസ്. ഷജിത്ത്, ഷിനിത ആഷിക്, ഇ.കെ. തോമസ്, അരവിന്ദൻ പണിക്കശ്ശേരി, പി. സലിം രാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തുരുത്ത് ഫിലിം പ്രദർശിപ്പിച്ചു.