1

തൃശൂർ : ഗൃഹാതുരതയുടെ ഏകാന്തമായ തുരുത്തുകളിലേക്കും, പ്രണയത്തിന്റെ ഉൾവനങ്ങളിലേക്കും, വർത്തമാനകാലത്തിന്റെ അവസ്ഥാന്തരങ്ങളിലേക്കും കണ്ണുകൾ തുറന്നു വച്ച 'മാധവം' കവിതാ സമാഹാരം പ്രകാശനം ചെയ്തു. പി.എ.ശ്രീദേവി ടീച്ചർ എഴുതി ചിത്രരശ്മി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ സിനിമാ സംവിധായകൻ സലാം ബാപ്പുവിന് നൽകിയാണ് പ്രകാശനം ചെയ്തത്. മലയാളം അദ്ധ്യാപികയായി സർക്കാർ ഹൈസ്‌കൂളിൽ നിന്നും വിരമിച്ച വെണ്മേനാട് പാവറട്ടി ശ്രീദേവി
മഹാമാരി ലോകത്തെ ആകമാനം ഗ്രസിച്ച നിർജീവാവസ്ഥയിൽ എഴുതിയവയാണ് ഇതിലെ മിക്ക കവിതകളും. പി.വി.പരമേശ്വരൻ അദ്ധ്യക്ഷനായി. സലാം ബാപ്പു, ശ്രീദേവി അമ്പലപുരം, കെ.എം ശിവരാമൻ, ജയലക്ഷ്മി കവുക്കോടത്ത്, വാണി മോഹൻദാസ്, മിഥുൻ മനോഹർ തുടങ്ങിയവർ സംസാരിച്ചു.