 
പുത്തൻചിറ: വെളയനാട് പുത്തൻചിറ റോഡിൽ കുതിരത്തടം പുത്തൻചിറ അതിർത്തിയിൽ പിക്കപ്പ് വാൻ മതിലിൽ ഇടിച്ച് അപകടം.
കൊടുങ്ങല്ലൂർ സ്വദേശി വിനുവിന് കൈയ്ക്ക് സാരമായി പരിക്കേറ്റു. വെളയനാടിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോയിരുന്ന പിക്കപ്പ് വാൻ എതിരെ വന്നിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടത്തിൽപ്പെട്ടത്. ഇതിന് മുമ്പും ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.