 
ഇരിങ്ങാലക്കുട : 3.3 കോടി രൂപ കൂടി ഉൾപ്പെടുത്തി പുതുക്കിയ ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. 
ഓരോ വാർഡിലേക്കും നാല് ലക്ഷം രൂപയും പദ്ധതി പ്രകാരം 1.64കോടിയുടെ പദ്ധതിക്കും, തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും, ഷെൽട്ടർ നിർമാണത്തിനും നാലു ലക്ഷം രൂപയും, അതിദാരിദ്ര്യരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പത്തു ലക്ഷം രൂപയും വകയിരുത്തി. 
ഇതോടെ നേരത്തെ 11 കോടി രൂപയായിരുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി 14 കോടിയാകും. ഇരിങ്ങാലക്കുട നഗരസഭയിലെ നഗര കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സമ്മതിദായക പട്ടികക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി.
തിരഞ്ഞെടുപ്പ് 30 ന് നടക്കും. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു.