ch

ചേർപ്പ്: സർഗോത്സവങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ യുക്തിചിന്തയും ശാസ്ത്രാവബോധവും വളർത്തണമെന്ന് മന്ത്രി കെ. രാജൻ. ചേർപ്പ് ഉപജില്ലാ സ്‌കൂൾ കലോത്സവം അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ജോൺ കിടങ്ങൻ അനുഗ്രഹ പ്രഭാഷണം നടത്തി.

സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം വി.ജി. വനജ കുമാരി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ്, എ.ഇ.ഒ: എം.വി. സുനിൽ കുമാർ , ജെറി ജോസ്, ആശാ മാത്യു, ജയിംസ്, കെ. പ്രമോദ്, സി.കെ. ബിന്ദു മോൾ, ജയശങ്കർ പുതിയേടത്ത്, റ്റോബി തോമസ്, സ്റ്റെയിനി ചാക്കോ, എം.കെ. അരുൺ, വിദ്യാനന്ദനൻ, അനിത മണി എന്നിവർ പ്രസംഗിച്ചു.