1

ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വള്ളത്തോൾ ജയന്തിയാഘോഷങ്ങൾക്കും മുകുന്ദ രാജ അനുസ്മരണ പരിപാടികൾക്കും തുടക്കം. കൂത്തമ്പലത്തിന് മുന്നിലുള്ള കൊടിമരത്തിൽ വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ കൊടി ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. രജിസ്ട്രാർ രാജേഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കലാമണ്ഡലം പ്രഭാകരൻ എന്നിവർ പങ്കെടുത്തു. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ എം.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഫെല്ലോഷിപ്പ് വിതരണവും മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.